ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ.. ഭാര്യ ഉപേക്ഷിച്ച് പോയതിനെ പരിഹസിച്ചു.. യുവാവിനെ വെട്ടിയ സുഹൃത്ത് പിടിയിൽ…

യുവാവിനെ വെട്ടിയ കേസിൽ സുഹൃത്ത് പിടിയിൽ. നെന്മാറ കയറാടി സ്വദേശി ഷാജിയെ വെട്ടിയ കേസിൽ സുഹൃത്ത് രജീഷ് എന്ന ടിന്റുമോൻ ആണ് പിടിയിലായത്. രജീഷിന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയതിനെ പരിഹസിച്ചതാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി ഷാജിയും രജീഷും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതും ഭാര്യ ഉപേക്ഷിച്ച് പോയത് പറഞ്ഞ് ഷാജി പരിഹസിക്കുകയും ചെയ്തത്. കൊലക്കേസ് പ്രതിയായ രജീഷ് ജാമ്യത്തിൽ ഇറങ്ങിയതാണ്.

Related Articles

Back to top button