വര്‍ഷങ്ങള്‍ നീണ്ട പ്രണയം…വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ഉള്ളൂലഞ്ഞ് നാട്….

കോട്ടയം: കോട്ടയം കടപ്ലാമറ്റത്ത് വിവാഹ തലേന്നുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ഉള്ളൂലഞ്ഞ് നാട്. വയല സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് എംസി റോഡിൽ കാളികാവ് പളളിയുടെ സമീപത്ത് വച്ച് അപകടം ഉണ്ടായത്.
വർഷങ്ങളുടെ പ്രണയം സാഫല്യമാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇരുപത്തിരണ്ടുകാരൻ ജിജോയുടെ പ്രാണൻ വെടിഞ്ഞത്. ഇന്ന് രാവിലെ പത്ത് മണിക്ക് ഇലക്കാട് പള്ളിയിൽ വെച്ചായിരുന്നു ജിജോയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ആവശ്യത്തിനുള്ള ചില സാധനങ്ങൾ വാങ്ങി കുറുവിലങ്ങാട് നിന്ന് വയലയിലെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.

Related Articles

Back to top button