ഓർത്തഡോക്സ്-യാക്കോബായ തർക്കം…കോടതിയലക്ഷ്യ ഹർജികളിൽ വീണ്ടും വാദം…

ഓർത്തോഡോക്സ്-യാക്കോബായ തർക്കത്തിൽ കോടതിയലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ ഹൈകോടതിക്ക് സുപ്രീം കോടതി നിർദേശം. ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച്  ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. ജില്ലാ കളക്ടര്‍മാര്‍ പള്ളി ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് റദ്ദാക്കിയത്. ഹർജികൾ ഹൈക്കോടതിയുടെ പരിഗണനക്ക് വിട്ടു. എല്ലാ വിഷയങ്ങളും പരിഗണിച്ച് ഹർജികളിൽ വീണ്ടും വാദം കേൾക്കാനാണ് സുപ്രീം കോടതിയുടെ നിർദേശം.

ഉത്തരവ് നടപ്പാക്കാനുള്ള പ്രയോഗിക വഴികൾ ഹൈക്കോടതി കണ്ടെത്തണം. ആവശ്യമായ ഉത്തരവ് ഹൈക്കോടതിക്ക് പുറപ്പെടുവിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.  അതേസമയം, കോടതി ഉത്തരവുകൾ പൊലീസ് സഹായത്തോടെ നടപ്പാക്കണമെന്ന്  നിർദേശിക്കാൻ കഴിയില്ല. ഹൈക്കോടതി  തീരുമാനം എടുക്കും വരെ ഉദ്യോഗസ്ഥർക്കുള്ള സംരക്ഷണം തുടരും.മതപരമായ വിഷയത്തിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നടപടികൾ പൊതുതാൽപര്യത്തിന് നിരക്കുന്നതാണോ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  പരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

Related Articles

Back to top button