ബി. ഉണ്ണികൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരവുമായി വനിതാ തൊഴിലാളികള്‍.. പിന്തുണച്ച് റിമ…

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമ മേഖലയിലുണ്ടായ പൊട്ടിത്തെറി കൂടുതല്‍ മേഖലകളിലേക്ക്.ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെയാണ് മേക്കപ്പ്, ഹെയർസ്റ്റൈലിസ്റ്റ് ആര്‍ട്ടിസ്റ്റുകളുടെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയതിനും പീഡനങ്ങളെ ചെറുക്കുന്നതിനും തങ്ങളെ സംഘടനയിൽനിന്നു പുറത്താക്കുകയും സസ്പെൻഡ് ചെയ്യുകയുമാണെന്ന് അവർ പറയുന്നു. ബി. ഉണ്ണികൃഷ്ണൻ രാജി വയ്ക്കുന്നതടക്കമുളള ആവശ്യങ്ങൾ ഉന്നയിച്ച് മൂന്നു മേക്കപ്പ് ആർട്ടിസ്റ്റുകളാണ് ബുധനാഴ്ച നിരാഹാര സമരമാരംഭിച്ചത്.

ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓള്‍ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർസ്റ്റൈലിസ്റ്റ് യൂണിയന്റെ ഓഫിസിനു മുന്നിലാണ് മേക്കപ്പ് ആർട്ടിസ്റ്റുകളായ രോഹിണി, എയ്ഞ്ചൽ, എലിസബത്ത് എന്നിവർ സമരം ചെയ്യുന്നത്. ഇവർക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കലും രംഗത്തെത്തി.

Related Articles

Back to top button