വിയ്യൂര്‍ ജയിലിൽ തടവുകാരനായ സുഹൃത്തിന് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കാൻ എത്തി…
ജയിലിലേക്ക് ലഹരി പൊതി എറിയാനെത്തിയ യുവാവ് കുടുങ്ങി. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ കഴിയുന്ന സുഹൃത്തിന് മയക്കുമരുന്ന് മതിലിന് മുകളിലൂടെ എറിഞ്ഞുകൊടുക്കാന്‍ വേണ്ടി എത്തിയ യുവാവാണ് അറസ്റ്റിലായത്. തിരുവന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായി വിഷ്ണു (32) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. ജയില്‍ കവാടം സുരക്ഷാ ജീവനക്കാരായ ഇന്ത്യന്‍ റിസര്‍വ് ബാച്ച് പോലീസ് സേനംഗങ്ങള്‍ ആണ് യുവാവിനെ കൈയോടെ പിടികൂടിയത്.




