എഡിഎം നവീൻ ബാബുവിന്റെ മരണം….ഹൈക്കോടതിയിൽ അപ്പീൽ നൽകി ഭാര്യ മഞ്ജുഷ…

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. മരണ കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലിൽ ഉളളത്. സമാന ആവശ്യം നേരത്തെ സിംഗിൾ ബെഞ്ച് തളളിയിരുന്നു. വസ്തുതകൾ കാര്യമായി പരിശോധിക്കാതെയാണ് ഉത്തരവെന്നും തങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

Related Articles

Back to top button