എസ്എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമം.. കെഎസ്‌യു നേതാക്കൾ പൊലീസ് പിടിയിൽ…

മാളയിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണ്‍ കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച കേസിൽ കെ എസ് യു നേതാക്കൾ പൊലീസ് പിടിയിൽ. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആശിഷ് കൃഷ്ണയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് നേതാക്കൾ പിടിയിലായത്.കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, സുദേവ്, സച്ചിൻ എന്നിവരാണ് പിടിയിലായത്.

ആലുവയിൽ നിന്നാണ് ഇവരെ മാള പോലീസ് പിടികൂടിയത്. പരിക്കേറ്റ് ചികിത്സയിലുള്ള ആശിഷ് കൃഷ്ണ നല്‍കിയ പരാതിയിലാണ് മാള പോലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്തത്.കഴിഞ്ഞ ദിവസമായിരുന്നു മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിൽ കെ എസ് യു – എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.സംഘർഷത്തെ തുടർന്ന് മത്സരങ്ങൾ തടസ്സപ്പെട്ടു.

Related Articles

Back to top button