ബാങ്ക് പാസ്ബുക്ക് നൽകിയില്ല… ഉറങ്ങികിടന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം…
ബാങ്ക് പാസ്ബുക്ക് നൽകാത്തതിന്റെ വിരോധത്തിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചൊവ്വര ശ്രീമൂലനഗരത്ത് താമസിക്കുന്ന കൂവപ്പടി കൊടുവേലിപ്പടി കല്ലാർകുടി വീട്ടിൽ പ്രകാശ് (48) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ശ്രീമൂലനഗരത്തെ വീട്ടിലായിരുന്നു സംഭവം.
കിടപ്പുമുറിയിൽ ഉറങ്ങികിടന്ന ഭാര്യയെ നിരവധി പ്രാവശ്യം കുത്തുകയായിരുന്നു. ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കാലടി, കോടനാട് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്.ഐമാരായ ജോസി. എം.ജോൺസൺ, ടി.വി. സുധീർ, റെജിമോൻ, വി.എസ്. ഷിജു, എം.എൻ. ഷാജി, അഭിജിത്ത്, ആഷിഖ്, എ.എസ്.ഐ ബിജു ,എസ്.സി.പി.ഒമാരായ പ്രസാദ് , രഞ്ജിത്ത്, ഷിബു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.