‘കലാരാജുവിന്റെ മകനെതിരെയുള്ള സിപിഎം പരാതി വ്യാജം’…ആരോപണത്തിൽ കഴമ്പില്ല…

കൂത്താട്ടുകുളത്ത് തട്ടിക്കൊണ്ടുപോകപ്പെട്ട കൗൺസില‍ർ കലാരാജുവിന്‍റെ മകനെതിരെയുള്ള സിപിഎം പരാതി വ്യാജമെന്ന് പൊലീസ്. ആരോപണത്തിൽ കഴമ്പില്ലെന്നും കേസ് എഴുതിത്തള്ളുമെന്നും പൊലീസ് വ്യക്തമാക്കി. കലാ രാജുവിന്റെ മകൻ ബാലുവും സുഹൃത്തുക്കളും ചേർന്ന് സിഐടിയു തൊഴിലാളിയായ സിപിഎം പ്രവർത്തകനെ കമ്പി വടി കൊണ്ട് ആക്രമിച്ചെന്നായിരുന്നു പരാതി. എന്നാൽ ആക്രമണം നടന്നു എന്നു പറയുന്ന സമയത്ത് താൻ എറണാകുളത്തായിരുന്നു എന്നാണ് കലാ രാജുവിന്‍റെ മകൻ ബാലുവിന്റെ പ്രതികരണം.

Related Articles

Back to top button