യാത്രക്കാരുടെ ശ്രദ്ധക്ക്.. ഈ ട്രെയിൻ സർവീസുകൾ റദ്ദാക്കി…
ഫെബ്രുവരി മൂന്ന്, ആറ്, പത്ത് തീയതികളിൽ തിരുവനന്തപുരം-കോർബ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (ട്രെയിൻ നമ്പർ 22648) അഞ്ച്, എട്ട്, പന്ത്രണ്ട് തീയതികളിൽ കോർബയിൽ നിന്ന് ആരംഭിക്കുന്ന കോർബ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22647) പൂർണമായി റദ്ദാക്കി.ഫെബ്രുവരി ഏഴ്, ഒമ്പത് തീയതികളിൽ ഗോരഖ്പൂർ-തിരുവനന്തപുരം രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12511) ഫെബ്രുവരി 11, 12 തീയതികളിൽ തിരുവനന്തപുരം-ഗോരഖ്പൂർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12512) പൂർണമായി റദ്ദാക്കി.
അതേസമയം ഉത്തരേന്ത്യയിലെ കനത്ത മൂടൽമഞ്ഞ് കാരണം ചില ട്രെയിനുകൾ വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് 15 ഓളം ട്രെയിനുകളാണ് വൈകിയോടുന്നത്.