ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ നടി കോടതിയിൽ ഹാജരാകാൻ നോട്ടീസ്….
ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ നടിയോട് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകുന്നതിനായി ഹാജരാകാൻ നോട്ടീസ്. 29 ആം തീയ്യതി തിരുവനന്തപുരം ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകുന്നതിനായി ഹാജരാകാൻ ആണ് നോട്ടീസ്. ഭാരതീയ നാഗരിക് സുരക്ഷ സംഹിതയുടെ 183 ആം വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തുന്നതിന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരാകാൻ ആണ് നിർദേശം.



