യൂത്താകാൻ കോൺ​ഗ്രസ്….പുനഃസംഘടനയിലേക്കുള്ള ചുവടുവെപ്പ്…

പാർട്ടിയിൽ കൂടുതൽ യുവാക്കൾക്ക് ഭാരവാഹിത്വം നൽകി കോൺഗ്രസ്. മുൻ യൂത്ത് കോൺഗ്രസ് കമ്മറ്റികളിൽ ഭാരവാഹികളായിരുന്നവർക്കാണ് പാർട്ടിയിലും ചുമതല നൽകിയത്. എംപി ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായിരുന്ന കാലത്ത് ജില്ലാ ഭാരവാഹികളായിരുന്നവർക്ക് പുതിയ ചുമതല നൽകിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റുമാരായാണ് നിയമനം. ഡീൻ കുര്യാക്കോസിൻ്റെ കാലത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഭാരവാഹികൾക്കും നിയമനം നൽകിയിട്ടുണ്ട്. ഡിസിസി വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി പദവികളാണ് ഇവർക്ക് നൽകിയത്.

യുവാക്കൾക്ക് പാർട്ടിയിൽ വേണ്ടത്ര പരി​ഗണന ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് ഭാരവാഹിത്വം നൽകുന്നതെന്നാണ് കോൺ​ഗ്രസിന്റെ വിശദീകരണം. നേരത്തെ ഡീൻ കുര്യാക്കോസിന്റെ കാലത്ത് സംസ്ഥാന കമ്മിറ്റിയിൽ പ്രവർത്തിച്ചവർക്ക് പിന്നീട് പ​ദവികളൊന്നും ലഭിച്ചിരുന്നില്ല. ഷാഫിയുടെ കാലത്തും സമാനമായ അവസ്ഥയുണ്ടായി.

അവരെയാണ് ഇപ്പോൾ ബ്ലോക്ക്, ഡിസിസി കമ്മിറ്റികളിൽ നിയമനം നൽകിയത്. കോൺ​ഗ്രസിന്റെ പുനഃസംഘടനയുടെ മുന്നോടിയായും ഈ നീക്കത്തെ കാണുന്നുണ്ട്. ഡിസിസി, കെപിസിസി പുനഃസംഘടന അധികം വൈകാതെ പൂർത്തിയാക്കുമെന്നാണ് നേതൃത്വം പറയുന്നത്.

Related Articles

Back to top button