നിധി കുഴിച്ചെടുക്കാൻ കിണറിലിറങ്ങി…പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ…

കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ അഞ്ചംഗ സംഘം പിടിയിൽ. മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് അടക്കമുള്ളവരാണ് കുമ്പള പൊലീസ് പിടിയിലായത്. കോട്ടയിലെ വെള്ളമില്ലാത്ത കിണറിന് അകത്താണ് ഇവർ  കുഴിക്കാൻ തുടങ്ങിയത്. ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

Related Articles

Back to top button