എന്‍ഡിഎ വിടണം.. പ്രമേയം അവതരിപ്പിച്ച് ബിഡിജെഎസ്…..
ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന് സഖ്യകക്ഷിയായ ബിഡിജെഎസില്‍ ആവശ്യം. ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് മുന്നണി മാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നത്. ജില്ലാ ക്യാമ്പില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.ഒമ്പത് വര്‍ഷമായി ബിജെപിയിലും എന്‍ഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കള്‍ ഉയര്‍ത്തുന്ന പരാതി. എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് ആവശ്യം.
നിയോജകമണ്ഡലം ഭാരവാഹികളും ജില്ലാ ഭാരവാഹികളും പങ്കെടുക്കുന്ന ജില്ലാ നേതൃക്യാമ്പ് കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയത്ത് നടന്നു വരികയായിരുന്നു. ഈ ക്യാമ്പിലാണ് മുന്നണി വിടണമെന്ന ആവശ്യം ഉയര്‍ന്നത്. ബിഡിജെഎസ് യുഡിഎഫിനൊപ്പം ചേരുമെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.