വീണ്ടും കടുവ.. കടുവയെ കണ്ടതായി പ്രദേശവാസികൾ.. ഇത്തവണ എത്തിയത്….
പുൽപ്പള്ളി കേളക്കവലയിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലീപ് കുമാറിൻ്റെ കൃഷിയിടത്തിൽ വൈകിട്ട് 6.30 ഓടെ കടുവയെ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്. സ്ഥലത്ത് വനം വകുപ്പ് തിരച്ചിൽ ആരംഭിച്ചു.
അതേസമയം, വയനാട് മാനന്തവാടിയിൽ കടുവാ ഭീതി നിലനിൽക്കുന്ന മേഖലകളിൽ നാളെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെയ്ക്കാനുള്ള ദൗത്യം നീളുന്നതോടെയാണ് വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചത്.