10 ദിവസം മുൻപ് തീപിടുത്തം.. സർവ്വതും കത്തിയമർന്നു.. ഇന്ന് വീണ്ടും തീപിടിത്തം….

തൃശൂർ പെരുമ്പിലാവിൽ വീണ്ടും തീപിടിത്തം. അക്കിക്കാവ് ഹരിത അഗ്രിടെക് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. 10 ദിവസം മുൻപ് ഇതേ സ്ഥാപനത്തിൽ വൻ തീപിടുത്തം ഉണ്ടായിരുന്നു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഈ മാസം 16 ന് രാത്രി 8.15 നാണ് സ്ഥാപനത്തിനുള്ളിൽ തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായ സമയത്ത് സ്ഥാപനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല. കുന്നംകുളത്ത് നിന്നുള്ള 3 യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തിയാണ് അന്ന് തീ അണച്ചത്. ആളപായം ഉണ്ടായിരുന്നില്ല.

Related Articles

Back to top button