രാജി തീരുമാനത്തിൽ ഉറച്ച് പാലക്കാട് നഗരസഭാ കൗൺസിലർമാർ….കെ സുരേന്ദ്രന് ഉടൻ കത്ത് നൽകും…

യുവമോര്‍ച്ച നേതാവ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ അധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെ മുന്നോട്ടുതന്നെയെന്ന് പാലക്കാട് നഗരസഭാ കൗണ്‍സിലര്‍മാര്‍. രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നേതാക്കള്‍ അറിയിച്ചു. പ്രശാന്ത് ശിവന് അനുകൂലമായ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന ട്രഷറര്‍ അഡ്വ ഇ കൃഷ്ണദാസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, കൗണ്‍സിലര്‍മാരായ സ്മിതേഷ്, സാബു, ലക്ഷ്മണന്‍, വനിത എന്നിവരാണ് രാജിക്കൊരുങ്ങുന്നത്. ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനും കൗൺസിലർ സ്ഥാനം രാജിവെച്ചേക്കും.

Related Articles

Back to top button