ജയിലിൽ കഴിയുന്ന യൂട്യൂബർ മണവാളൻ്റെ മുടി മുറിച്ചു…പിന്നീട് സംഭവിച്ചത്…

കേരളവര്‍മ കോളേജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബർ മണവാളൻ്റെ മുടി മുറിച്ചു. പിന്നാലെ അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വധശ്രമ കേസിൽ റിമാൻഡിലായി തൃശൂർ ജില്ലാ ജയിലിൽ എത്തിയ യൂ ട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടിയാണ് ജയിൽ ചട്ടപ്രകാരം മുറിച്ചത്.

തൃശ്ശൂര്‍ പൂരദിവസം കേരള വര്‍മ്മ കോളജിന് സമീപം വിദ്യാര്‍ഥികളെ വണ്ടികയറ്റിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് മണവാളനെ റിമാൻഡ് ചെയ്തത്. 10 മാസം ഒളിവിലായിരുന്ന മണവാളനെ ഇന്നലെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കുടകില്‍ നിന്ന് പിടികൂടിയത്. തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

Related Articles

Back to top button