ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും, യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിക്കുമെതിരെ പൊലീസ് നടപടി…

കൂത്താട്ടുകുളത്തെ പൊലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്കുമെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു. പൊലീസുകാരെ ഭീഷണിപ്പെടുത്തൽ, പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിരിക്കുന്നത്. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതിൽ പോലീസ് നടപടി വൈകുന്നു എന്ന് ആരോപിച്ചായിരുന്നു പൊലീസ് സ്റ്റേഷൻ ഉപരോധം. മൂവാറ്റുപുഴ ഡിവൈഎസ്പിയോട് ഡിസിസി വാക്കേറ്റത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി.

Related Articles

Back to top button