വനപാതയിലുള്ള ചെക്പോസ്റ്റിൽ എത്തിയ കാറിൽ രണ്ട് യുവാക്കൾ.. സംശയം തോന്നി പരിശോധന.. കണ്ടെത്തിയത്…
വയനാട് ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ കാറിൽ കടത്തിക്കൊണ്ട് വന്ന ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ.കോഴിക്കോട് നടുവണ്ണൂർ സ്വദേശി അൻഷിഫ് (22), മലപ്പുറം കാളികാവ് സ്വദേശി റിഷാൽ ബാബു എം (22) എന്നിവരാണ് പിടിയിലായത്.70.994 ഗ്രാം മെത്താംഫിറ്റമിനുമായിട്ടാണ് രണ്ട് യുവാക്കളും പിടിയിലായത്. മാനന്തവാടി എക്‌സൈസ് റേഞ്ച് സംഘവും ബാവലി എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്.