പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സിഎജി…

തിരുവനന്തപുരം: കൊവിഡ് കാലത്ത് നടന്ന പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് സിഎജി റിപ്പോര്‍ട്ട്. ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് റിപ്പോര്‍ട്ട്. ഈ ഇടപാടിന്റെ ഭാഗമായി സര്‍ക്കാരിന് 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്.

പിപിഇ കിറ്റിന് പൊതുവിപണിയേക്കാള്‍ 300 ഇരട്ടി പണം നല്‍കി. 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങി.

രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാന്‍ ഫാര്‍മ കമ്പനിയ്ക്ക് പണം മുന്‍കൂറായി നല്‍കിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button