ഹരിപ്പാട്ടെ ബന്ധുവീട്ടിൽ പോയി മടങ്ങി വരവെ ജീപ്പ് ഇടിച്ചു…വാഹനാപകടത്തിൽ പഴയങ്ങാടി സ്വദേശി മരിച്ചു…
അമ്പലപ്പുഴ: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.പുറക്കാട് പഴയങ്ങാടി പുളിമൂട്ടിൽ പരേതനായ സുദർശൻ്റെ മകൻ സുനിൽ കുമാർ (45) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ദേശീയ പാതയിൽ കന്നുകാലിപ്പാലത്തിനു സമീപമായിരുന്നു അപകടം.ഹരിപ്പാട്ടെ ബന്ധുവീട്ടിൽ പോയി മടങ്ങി വരവെ ജീപ്പ് ഇടിച്ചാണ് മരിച്ചത്.പുലർച്ചെയാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.