ജയിലിന് മുന്നിലും റീൽസുമായി യുട്യൂബര്‍ മണവാളൻ…
തൃശൂര്‍: ജയിലിന് മുന്നിലും റീൽസുമായി യുട്യൂബര്‍ മണവാളൻ. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ മുഹമ്മദ് ഷെഹിൻഷാ എന്ന മണവാളനെ ജയിലിലേക്ക് കൊണ്ട് വന്നപ്പോഴായിരുന്നു റീൽസ് എടുത്തത്. മണവാളൻ ജയിലിൽ ആകുന്നതിന് തൊട്ടു മുമ്പായിരുന്നു ചിത്രീകരണം. ശക്തമായി തിരിച്ചുവരുമെന്ന് മണവാളനെക്കൊണ്ട് കൂട്ടുകാർ പറയിക്കുന്നുമുണ്ട്.
പൂരദിവസം കേരള വർമ്മ കോളജിന് സമീപം വിദ്യാർഥികളെ വണ്ടികയറ്റിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് മണവാളൻ അറസ്റ്റിലായത്. 10 മാസം ഒളിവിലായിരുന്ന മണവാളനെ ഇന്നലെയാണ് തൃശൂർ വെസ്റ്റ് പൊലീസ് കൊടകിൽ നിന്ന് പിടികൂടുന്നതും കോടതി ഇന്ന് റിമാൻഡ് ചെയ്യുന്നതും. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിൾ യാത്ര ചെയ്യുകയായിരുന്നു വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷെഹീൻ ഷാ.



