എൻ എം വിജയന്‍റെ മരണം…വയനാട് ഡിസിസി ഓഫീസിൽ പൊലീസ് പരിശോധന…

വയനാട് ഡിസിസിയിൽ ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്‍റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട്പൊലീസ് പരിശോധന. ഡിസിസിയിലെ രേഖകൾ പരിശോധിച്ചു. ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനൊപ്പം എത്തിയാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. അതേസമയം പൊലീസോ എൻ ഡി അപ്പച്ചനോ പരിശോധന സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
അടുത്ത ദിവസം ഐ സി ബാലകൃഷ്ണൻ എംഎൽഎയെ ചോദ്യംചെയ്യും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെയും ചോദ്യം ചെയ്തേക്കും. എന്നാൽ ചോദ്യംചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

Related Articles

Back to top button