സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു.. നിയന്ത്രണം വിട്ട ബസ് മതിലിലേക്ക്.. മൂന്ന് പേർക്ക്.. സംഭവം കൊല്ലം…
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ബസ് ഡ്രൈവർക്കും പരിക്കേറ്റു. കൊല്ലം പത്തനാപുരം വാഴത്തോപ്പിലാണ് അപകടം നടന്നത്.കാറിലിടിച്ചശേഷം ബസ് സമീപത്തെ മതിൽ ഇടിച്ചു തകര്‍ത്താണ് നിന്നത്. പുനലൂർ – പത്തനാപുരം റോഡിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന ദമ്പതികളായ സനീഷ്, അജിത എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ ലാലുവിനുമാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ സനീഷിനെയും ലാലുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അജിതയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.