വാഹനാപകടം.. എയർ ഇന്ത്യ ജീവനക്കാരിക്ക് ദാരുണാന്ത്യം…
കൊണ്ടോട്ടി അരീക്കോട് ജംഗ്ഷന് സമീപം വാഹനാപകടം. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി മരിച്ചു.മഹാരാഷ്ട്ര സ്വദേശിയായ 22 വയസ്സുകാരി പ്രതീക്ഷ രാജേഷാണ് മരിച്ചത് . ലോറിയും പ്രതീക്ഷ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ഇന്ന് പുലർച്ചെ ആണ് സംഭവം. താമസസ്ഥലത്തു നിന്നും ജോലിസ്ഥലത്തേക്ക് പോകുന്നതിന്ടെയാണ് തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.