സിപിഐഎം പ്രവര്‍ത്തകന്‍ യു കെ സലീം വധം…നിർണായക വെളിപ്പെടുത്തലുമായി പിതാവ്…

തലശ്ശേരിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ യു കെ സലീമിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. സിപിഐഎം ആണ് മകന്റെ കൊലപാതകത്തിന് പിന്നിലെന്ന് പിതാവ് യൂസഫ് . മകന്റെ കൊലപാതകത്തില്‍ പുനരന്വേഷണം വേണം. ഫസല്‍ വധവുമായും മകന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നും യൂസഫ് പറഞ്ഞു. 2008 ജൂലൈ 23നാണ് തലശ്ശേരി പുന്നോലില്‍ സലീം കൊല്ലപ്പെടുന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

‘കൂടുതലൊന്നും പറയുന്നില്ല. അത് വലിയ പ്രശ്‌നമാകും. നേതാക്കളെയടക്കം എനിക്ക് പല സംശയങ്ങളുമുണ്ട്. കേരള പൊലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നത് വരെ ഇവിടെ ഒന്നും നടക്കില്ല. പൊലീസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത് മുകളില്‍ നിന്നുള്ള സ്വാധീനമാണ്. പുനരന്വേഷണം വേണം. സത്യം കണ്ടുപിടിക്കണം. എന്തുകൊണ്ട് സത്യസന്ധമായ അന്വേഷണം നടക്കണം എന്നും പിതാവ് യു കെ സലീമിന്റെ പിതാവ് പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയപ്പോള്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

Related Articles

Back to top button