സ്പേസ് എക്സ്; 27 ഉപഗ്രഹങ്ങള്‍ ഇന്ന് വിക്ഷേപിക്കും

സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ പൊട്ടിത്തെറിക്ക് ശേഷം സ്പേസ് എക്സ് ആദ്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. അമേരിക്കന്‍ സമയം ജനുവരി 19ന് രാവിലെ 10.35ന് 27 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളുമായി സ്പേസ് എക്സിന്‍റെ അഭിമാന ബഹിരാകാശ വിക്ഷേപണ വാഹനമായ ഫാല്‍ക്കണ്‍ 9 കുതിച്ചുയരും. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് സ്പേസ് ഫോഴ്‌സ് ബേസില്‍ നിന്നാണ് സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളുടെ വിക്ഷേപണം. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ സ്പേസ് എക്‌സ് വിക്ഷേപണം തത്സമയം സംപ്രേഷണം ചെയ്യും.

Related Articles

Back to top button