തോന്നുമ്പോൾ വന്ന് കളിക്കാനാകില്ല.. സഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ…

ഇന്ത്യൻ താരം സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. തോന്നുമ്പോൾ വന്ന് കളിക്കാനുള്ളതല്ല കേരള ക്രിക്കറ്റ് ടീമെന്ന് കെസിഎ അധ്യക്ഷകൻ ​ജയേഷ് ജോർജ് പ്രതികരിച്ചു.ചാമ്പ്യൻസ്ട്രോഫി ടീമിൽ സഞ്ജുവിന് ഇടം ലഭിക്കാത്തതിന് കാരണം കെസിഎ ആണെന്ന് ശശി തരൂർ നേരത്തേ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജു അച്ചടക്കം പാലിക്കണമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.

ഏത് താരമായാലും കേരള ക്രിക്കറ്റ് ​അസോസിയേഷന് ഒരു പോളിസിയുണ്ട്. ഏത് താരമായാലും ക്യാമ്പിൽ പ​ങ്കെടുക്കണം. സഞ്ജുവിന് തോന്നുമ്പോൾ കളിക്കാനുള്ളതല്ല കേരള ക്രിക്കറ്റ് ടീമെന്ന് മനസ്സിലാക്കണം. എന്തുകൊണ്ട് ക്യാമ്പിൽ പ​ങ്കെടുക്കുന്നില്ലെന്ന് സഞ്ജുവാണ് അറിയിക്കേണ്ടത്’’‘‘ഇത് ആദ്യ സംഭമല്ല. രഞ്ജി ട്രോഫിയിക്കിടെയും കൃത്യമായ കാരണം അറിയിക്കാതെ സഞ്ജു പോയി. ഇതിനെത്തുടർന്ന് ബിസിസിഐ അച്ചടക്ക നടപടിയെടുത്തോയെന്ന് ചോദിച്ചു. മറ്റുതാരങ്ങൾക്ക് റോൾ മോഡലാകേണ്ട സഞ്ജു ഇങ്ങനെ ചെയ്യുന്നത് ശരിയല്ല’’ -ജയേഷ് ജോർജ് വ്യക്തമാക്കി.

Related Articles

Back to top button