ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിൽ നിന്നും സഞ്ജു പുറത്ത്…
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇല്ല. ശുഭമാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. വിരാട് കോലി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഓപ്പണറായി യശസ്വി ജയ്‌സ്വാള്‍ ഇടം കണ്ടെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുണ്ടാവും. മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നൊഴിവാക്കി.
അര്‍ഷ്ദീപ് സിംഗ് പകരം ടീമിലെത്തി. ബുംറയുടെ കാര്യത്തിൽ ഫിറ്റ്നസ് കൂടി പരിഗണിച്ച ശേഷം തീരുമാനം.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇതേ ടീം മത്സരിക്കും. ഷമി 14 മാസങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ശ്രേയസ് അയ്യരും മടങ്ങി എത്തി. കരുൺ നായർക്ക് സ്ഥാനം കണ്ടെത്താൻ കഴിഞ്ഞില്ല.