നെറ്റിപ്പട്ടം കെട്ടി ഇറക്കുന്നതിനിടെ ആനയിടഞ്ഞു…

ഉത്സവ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. മലപ്പുറം പൊന്നാനി ചങ്ങരംകുളം മൂക്കുതല ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് എത്തിയ ആനയാണ് ഇടഞ്ഞത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ചീരോത്ത് എന്ന ആനയാണ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പുറത്തേക്ക് വന്നു പരിഭ്രാന്തി പടർത്തിയത്.

നെറ്റിപട്ടം കെട്ടുന്നതിന് വേണ്ടി അമ്പലത്തിലേക്ക് കൊണ്ടുവന്ന ആനയെ തിരിച്ചു അമ്പലത്തിൽ നിന്നും ഇറക്കുന്ന സമയത്തായിരുന്നു സംഭവം. ഏറെനേരം ഇടഞ്ഞ് നിന്ന ആനയെ പാപ്പാന്മാരിൽ ഒരാൾ ആനയുടെ പുറത്തിരുന്ന് ആനയെ നിയന്ത്രണ വിധേയമാക്കിയതോടെ കൂടുതൽ നഷ്ടം സംഭവിച്ചില്ല. അമ്പലത്തിന്റെ ഗോപുര തൂണിലാണ് ഒടുവിൽ ആനയെ തളച്ചത്.

Related Articles

Back to top button