സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മനുഷ്യന്‍റെ അസ്ഥികൂടം…2 മാസം പഴക്കം… ആദ്യം കണ്ടത്…

തൃശൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. എരുമപ്പെട്ടി കടങ്ങോട് ആണ് സംഭവം. രണ്ട് മാസം പഴക്കമുള്ള മനുഷ്യന്‍റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തിയത്. നാട്ടുകാരാണ് ആദ്യം അസ്ഥികൂടം കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവിരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ അസ്ഥികൂടം മനുഷ്യന്‍റേതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. രണ്ടുമാസം പഴക്കം തോന്നിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് നിന്ന് കാണാതായ ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button