വീട്ടിൽ നിന്നും ഒന്നും നഷ്ടപെട്ടിട്ടില്ല…കുട്ടിയെ അക്രമിക്കാനാണ് പ്രതി ശ്രമിച്ചത്….കരീനയുടെ മൊഴി വിവരങ്ങൾ പുറത്ത്…
ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ അക്രമിച്ച സംഭവത്തിൽ ഭാര്യ കരീന കപൂറിന്റെ മൊഴി വിവരങ്ങൾ പുറത്ത്. വീട്ടില്‍ നിന്നും ഒന്നും നഷ്ടപെട്ടിട്ടില്ല. കുട്ടിയെ അക്രമിക്കാനാണ് പ്രതി ശ്രമിച്ചത്. അക്രമം നടക്കുമ്പാള്‍ താന്‍ പേടിച്ചുപോയെന്നും സെയ്ഫ്, ഒറ്റക്കാണ് അക്രമിയെ നേരിട്ടതെന്നും കരീന പൊലീസിന് മൊഴി നൽകി. സെയ്ഫിന് കുത്തേറ്റതുകണ്ട് ഭയപ്പെട്ടുപോയ തന്നെ സഹോദരി കരിഷ്മ കപൂർ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയതെന്നും കരീന പൊലീസിനോട് പറഞ്ഞു.