കേന്ദ്രബജറ്റ് ഫെബ്രുവരി.. ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായി…
കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ രണ്ടുഘട്ടമായി ചേരും. ആദ്യഘട്ട ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ ഫെബ്രുവരി 13 വരെയാവും നടക്കുക. രണ്ടാംഘട്ടം മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ നാലുവരെയും നടക്കും. 31 ന് രാഷ്ട്രപതി പാർലമെന്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി ഏഴിനാണ് കേരള ബജറ്റ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചിരുന്നു.
ഫെബ്രുവരി ഒന്നാം തിയ്യതി രാവിലെ 11 മണിക്കാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരണം നടത്തുന്നത്. പ്രധാനമായും നികുതി ഘടനയിലെ സങ്കീർണതകൾ ഒഴിവാക്കുന്ന നടപടികൾ ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നു. നികുതി ഫയലിങ് ലളിതമാക്കുന്ന ചുവടുകളോടൊപ്പം വ്യക്തികൾക്കും, ബിസിനസുകൾക്കും നേട്ടമുണ്ടാക്കുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നു.