”എന്റെ പൊന്നുജീവനെയാണ് അവൾ കൊന്നുകളഞ്ഞത്….ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരി. എന്തിന് വെറുതെ വിട്ടു….”

ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരെന്ന് കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കള്‍. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം. എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞതെന്ന് ഷാരോണിന്റെ മാതാവ് പ്രതികരിച്ചു.

‘ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരി. എന്തിന് വെറുതെ വിട്ടു. മൂന്ന് പേരെയും ശിക്ഷിക്കണമായിരുന്നു. നാളെ ശിക്ഷ വിധിച്ചശേഷം മറ്റുനടപടികളിലേക്ക് കടക്കും. ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതില്‍ തൃപ്തരാണ്. പരമാവധി ശിക്ഷ കൊടുക്കണം.
ഒരുപാട് പ്രതീക്ഷയോടെ വളര്‍ത്തിയ മകനല്ലേ’, എന്നായിരുന്നു ഷാരോണിന്റെ മാതാപിതാക്കളുടെ പ്രതികരണം.

Related Articles

Back to top button