സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം തൃണമൂല്‍ കോണ്‍ഗ്രസിൽ… അൻവറിന്റെ…

പാലക്കാട് സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജിഷാര്‍ പറമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വറിന്റെ സാന്നിദ്ധ്യത്തിലാണ് ജിഷാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പി വി അന്‍വറിനെ സംസ്ഥാന കണ്‍വീനറായി നിയമിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു.

Back to top button