സെയ്ഫ് അലി ഖാന് നേരെ ആക്രമണം… പ്രതിയെ തിരിച്ചറിഞ്ഞു… ഉദ്ദേശം വെളിപ്പെടുത്തി പൊലീസ്…
ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി മുംബൈ പൊലീസ് രംഗത്ത്. നടൻ സെയ്ഫ് അലി ഖാന് നേരെയുള്ള ആക്രമണത്തിൽ അക്രമിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. അക്രമിയുടെ ലക്ഷ്യം മോഷണം ആയിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
എമർജൻസി സ്റ്റെയർ കെയിസ് വഴിയാണ് ഇയാൾ 11-ാം നിലയിലെത്തിയത് എന്നാണ് പൊലീസ് പറയുന്നത്.
പ്രതിയെ പിടികൂടാൻ പത്ത് സംഘങ്ങളായി തിരിഞ്ഞ് ബാന്ദ്ര പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത് മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണത്തില്‍ സഹായിക്കുന്നുണ്ട്.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ചാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വന്നത്. നിലവിൽ നടൻ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സെയ്ഫിന് 6 പരിക്കുകൾ, 2 എണ്ണം നിസ്സാരവും, 2 എണ്ണം ഇടത്തരവും, 2 ആഴത്തിലുള്ള പരിക്കുകളുമാണ്. നട്ടെല്ലിനോട് ചേർന്നുള്ള മുതുകിലാണ് ഒരു പരുക്ക്. ഒരു ന്യൂറോ സർജൻ അദ്ദേഹത്തെ സര്‍ജറിക്ക് വിധേയമാക്കി. ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്” ലീലാവതി ആശുപത്രിയുടെ സിഒഒ ഡോ. നീരജ് ഉത്തമനി മാധ്യമങ്ങളോട് പറഞ്ഞു.
മകൻ ഇബ്രാഹിം അലി ഖാനും കെയര്‍ ടേക്കറും ചേർന്നാണ് പുലർച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ മുംബൈ ലീലാവതി ആശുപത്രിയിൽ എത്തിച്ചത്. സെയ്ഫിന്റെ കുടുംബം ഡോക്ടർമാർക്ക് നന്ദി പറഞ്ഞു. അതേ സമയം വന്‍ നടന്മാര്ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് എന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.