ചാമ്പ്യൻസ് ട്രോഫി….ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു പുറത്തോ…
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം അടുത്തിരിക്കെ ടീം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ന് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സഞ്ജുവിന് പകരം റിഷഭ് പന്ത് തന്നെയാകും ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടുക.