കടലിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാനക്കാരനായ യുവാവ് അടിയൊഴുക്കിൽപ്പെട്ടു… രക്ഷകരായത്…
കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവിനെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ദില്ലി സ്വദേശി ആമിർ (22) ആണ് കോവളത്ത് കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ടത്. ഇടക്കല്ലിന് സമീപത്തെ ബീച്ചിന് സമീപം കടലിൽ കുളിച്ചുകൊണ്ടിരിക്കവേ ശക്തമായ തിരയടിച്ച് അടിയൊഴുക്കിൽ പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ബഹളം വെച്ചതോടെ സംഭവം കണ്ട ലൈഫ് ഗാർഡുകളായ എം. വിജയൻ. റോബിൻസൺ എന്നീ ലൈഫ് ഗാർഡുകൾ ചേർന്ന് ആമിറിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.