8 വയസുള്ള കുട്ടിയോട് ക്രൂരത കാട്ടിയ ശേഷം മുങ്ങി…9 വർഷത്തോളം ഒളിവ് ജീവിതം…
ആലപ്പുഴ: ഒന്‍പത് വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം പ്രതി പിടിയിൽ. 2016 ല്‍ അരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പള്ളുരുത്തി സ്വദേശിയും കേസ് രജിസ്റ്റർ ചെയ്യുന്ന സമയം അരൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്നതുമായ ജസ്റ്റിൻ ആണ് 9 വർഷം ഒളിവിൽ കഴിഞ്ഞ ശേഷം പൊലീസ് പിടിയിലായത്. എട്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച ശേഷം ജസ്റ്റിൻ ഒളിവിൽ പോകുകയായിരുന്നു.