ഗുണ്ടയെ യുവാവ് കുത്തിക്കൊന്നു…ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം…

നെടുമങ്ങാട് : ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഗുണ്ടയെ യുവാവ് കുത്തിക്കൊന്നു. സാജൻ എന്നയാളാണ് കൊല്ലപ്പെട്ടത്. നെടുമ്പാറ സ്വദേശി ജിതിന്‍ ആണ് കൊലപാതകത്തിനുപിന്നിൽ. ഇയാൾ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു.

തന്റെ ഭാര്യയുമായി സാജന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് ജിതിൻ പോലീസിനോടുപറഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാവിലയോടെ സാജൻ മരിച്ചു.
കുറ്റസമ്മതം നടത്തിയ ഉടൻ ജിതിനെ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ് രാവിലെ സാജൻ മരിച്ചതോടെ ജിതിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തര്‍ക്കത്തില്‍ ഭാഗമായ അയല്‍വാസി കൂടിയായ മറ്റൊരാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

Related Articles

Back to top button