നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്…

പത്തനംതിട്ട : നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപ്രതിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്. അമ്മുവിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടർ, ഓർത്തോ ഡോക്ടർ, ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. അമ്മുവിൻ്റെ പിതാവ് സജീവ് നൽകിയ പരാതിയിൽ ചികിത്സ നൽകാൻ വൈകിയതിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. അമ്മുവിനെ ആദ്യം പ്രവേശിപ്പിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആയിരുന്നു. നില ഗുരുതമായതോടെ ആശുപത്രി അധികൃതർ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റെഫർ ചെയ്തു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അമ്മുവിന്റെ മരണം.

Related Articles

Back to top button