വൃക്കകളെ സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം…
മറ്റ് അവയവങ്ങൾ പോലെ തന്നെ വൃക്കയുടെ ആരോഗ്യം ശരീരത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്. വൃക്കരോഗങ്ങൾ ബാധിച്ചാൽ അത് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കൂടി കാരണമാകുന്നു.വൃക്കരോഗം അവസാന ഘട്ടത്തിലെത്തിയാൽ ഡയാലിസിസോ വൃക്ക മാറ്റി വയ്ക്കലോ മാത്രമാണ് പരിഹാരം.പ്രമേഹവും ഉയർന്ന രക്തസമ്മർദവുമാണ് വൃക്കരോഗത്തിന് സാധ്യത കൂട്ടുന്ന പ്രധാന ഘടകങ്ങൾ. പൊണ്ണത്തടി, പുകവലി, ജനറ്റിക്സ്, പ്രായം, ലിംഗം ഇവയും രോഗസാധ്യത കൂട്ടുന്നു. നിയന്ത്രിതമല്ലാത്ത രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയർന്ന രക്തസമ്മർദവും വൃക്കകളിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അതേസമയം നമ്മളുടെ ഭക്ഷണ ക്രമത്തിലൂടെ ഒരുപരിധിവരെ നമ്മളുടെ വൃക്കയെ നമ്മൾക്ക് സംരക്ഷിക്കാം.ഇത്തരത്തിൽ വൃക്കയെ സംരക്ഷിക്കാൻ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് അറിയാം…
ഒന്നാമതായി പോഷകസമ്പുഷ്ടമായ കോളിഫ്ലവർ. ജീവകം സി, കെ, ബി വൈറ്റമിൻ ആയ ഫോളേറ്റ് ഇവയുണ്ട്. ഇൻഡോൾ പോലുള്ള ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും നാരുകളും ഇതിലുണ്ട്.അടുത്തതായി മുന്തിരി. ജീവകം സി, ആന്റി ഓക്സിഡന്റായ ഫ്ലവനോയ്ഡുകൾ ഇവ മുന്തിരിയിലുണ്ട്. ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. പ്രമേഹത്തിനെ പ്രതിരോധിക്കുന്നു.
മുട്ടയുടെ മഞ്ഞക്കുരു പോഷകസമ്പന്നമാണെങ്കിലും അവയിൽ ഫോസ്ഫറസ് ധാരാളമുണ്ട്. അതുകൊണ്ടു തന്നെ റീനൽ ഡയറ്റ് പിന്തുടരുന്നവർക്ക് മുട്ടയുടെ വെള്ളയാണ് നല്ലത്. വൃക്കകൾക്ക് ദോഷം വരുത്താത്ത പ്രോട്ടീൻ മുട്ടവെള്ളയിലുണ്ട്. ധാരാളം ആരോഗ്യ ഗുണങ്ങളുളള പച്ചക്കറികളിലൊന്നാണ് കാരറ്റ്. വിറ്റാമിന്‍ എ, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയതാണ് കാരറ്റ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ക്യാരറ്റ് വൃക്കരോഗികള്‍ക്കും ഉത്തമമാണ്.