മാമി തിരോധാനക്കേസിൽ ദുരൂഹത ഏറുന്നു.. മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും കാണ്മാനില്ല…

റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പുതിയ പരാതി.മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത് കുമാറിനെ കാണാനില്ലെന്നാണ് പരാതി. രജിത് കുമാറിന്റെ കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി. ഏഴാം തീയതി മുതൽ കാണാനില്ലെന്നാണ് പരാതി. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. ഇതിന് പിറകെയാണ് രജിത് കുമാറിനെ കാണാതായത്.

അതേസമയം, റിയൽ എസ്റ്റേറ്റ്കാരനായ മുഹമ്മദാട്ടൂരെന്ന മാമിയുടെ തിരോധാന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെ മൊഴിയെടുപ്പ് ആരംഭിച്ചിരുന്നു. മാമിയുടെ മകൾ അദീബയുടെ ഭർതൃ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു . അന്വേഷണത്തിന്റെ ഭാഗമായി മറ്റു ബന്ധുക്കളുടെ മൊഴികളും രേഖപെടുത്തിയിട്ടുണ്ട്.

Related Articles

Back to top button