ഓച്ചിറ സ്വദേശിയടക്കം 4 പേർ 10 കിലോ കഞ്ചാവുമായി പിടിയിൽ..

ഓച്ചിറ: കൊല്ലം ഓച്ചിറയിൽ വൻ കഞ്ചാവ് വേട്ട. 10.086 കിലോഗ്രാം കഞ്ചാവുമായി നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി രാജേഷ്‌കുമാർ (41 വയസ്), ഒഡീഷ സ്വദേശികളായ ബിക്കാരി ചരൺ ഗൗഡ (27 വയസ്), സുശാന്ത് കുമാർ (22 വയസ്), രാജേഷ്‌കുമാർ പോലായി (18 വയസ്) എന്നിവരാണ് പിടിയിലായത്. അന്തർ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

ഒഡീഷയിൽ നിന്നും കഞ്ചാവ് ശേഖരിച്ച് കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന് ജില്ലയിൽ മൊത്തവിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്‍റ് & ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ്.എസ് ന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും കൊല്ലം എക്സൈസ് ഇന്‍റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. കൊല്ലം എക്‌സൈസ് സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.

പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ്.സി.പി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ പ്രേം നസീർ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ.ജെ.ആർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ആയ അജിത്. ബി.എസ്, അനീഷ്.എം.ആർ, ജൂലിയൻ ക്രൂസ്, ജോജോ. ജെ, സൂരജ്.പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ.ജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ്.എസ്.കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Related Articles

Back to top button