വിവാഹം കഴിക്കുന്ന യുവതിയുമായി സൗഹൃദം.. ഉപേക്ഷിക്കാൻ പറഞ്ഞിട്ടും കേട്ടില്ല.. യുവാവിനെ വെട്ടിവീഴ്ത്തി…
പെൺ സുഹൃത്തുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ പറഞ്ഞത് അനുസരിക്കാത്തതിലുള്ള വിരോധത്താൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. തൃശ്ശൂരിലാണ് സംഭവം. സംഭവത്തിൽ കോനൂർ സ്വദേശി അശ്വിൻ( 22) നെ ആണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ ജെഫിനെയാണ് അശ്വിൻ വെട്ടിപരിക്കേൽപ്പിച്ചത്. വിവാഹം കഴിക്കാൻ പോകുന്ന പെണ്‍കുട്ടിയുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ പ്രതിയായ അശ്വിൻ സുഹൃത്തായ ജെഫിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യം ജെഫിൻ അനുസരിക്കാൻ തയ്യാറായില്ല. പെണ്‍കുട്ടിയുമായുള്ള സൗഹൃദം തുടര്‍ന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് അശ്വിൻ ജെഫിനെ ആക്രമിക്കുന്നതിലേക്ക് നയിച്ചത്.