ഹണിറോസിന് പിന്തുണയുമായി ഫെഫ്ക…
കൊച്ചി: അശ്ലീല പരാമർശങ്ങൾ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ഹണി റോസിനെ പിന്തുണച്ച് സിനിമ സംഘടനയായ ഫെഫ്ക. സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിൻ്റെ തുടക്കമായാണ് ഹണിയുടെ പരാതിയെ കാണുന്നതെന്നും ഫെഫ്ക അറിയിച്ചു. ‘ഹണി റോസിന് ഞങ്ങളുടെ പിന്തുണ അറിയിക്കുന്നു. ഹണിറോസിൻ്റെ നിശ്ചയദാർഢ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണിറോസിന് അഭിവാദ്യങ്ങൾ’, എന്നാണ് ഫെഫ്ക ഫേസ്ബുക്കിൽ കുറിച്ചത്.




