വളരെ ബുദ്ധിപരമായി നാടിന്റെ ലൈംഗിക ദാരിദ്ര്യത്തെ ഉപയോഗിക്കുന്നു.. പിന്തുണ ഉണ്ടെങ്കിലും.. ഹണി റോസിനെതിരെ നടി ഫറ ഷിബില…
അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഹണി റോസിന് വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുണ ലഭിക്കുകയാണ്.കഴിഞ്ഞ ദിവസം ഔദ്യോഗികമായി ഹണി റോസിന്‍റെ പരാതിയില്‍ പൊലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.ഇപ്പോൾ ഇതാ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഹണി റോസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഫറ ഷിബ്‌ല.സൈബര്‍ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതെല്ലെന്നും എന്നാല്‍ ഹണി റോസിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ അത്രയും നിഷ്‌കളങ്കമാണെന്ന് തോന്നുന്നില്ലെന്നും ഫറ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.
ഹണി റോസ് വളരെ ബുദ്ധിപരമായി, മെയില്‍ ഗെയ്സ്നെയും നാടിന്റെ ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ഫറ പറയുന്നു. വളരെ വള്‍ഗര്‍ ആയ ആംഗിളില്‍ എടുത്ത തന്റെ തന്നെ വീഡിയോകള്‍ റി ഷെയര്‍ ചെയ്യുന്നത് എന്ത് മാതൃകയാണ് നല്‍കുന്നതെന്ന് ഫറ ചോദിക്കുന്നു. സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയില്‍, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീര്‍ച്ചയായും ബാധിക്കും. ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ ‘ഇവര്‍ എന്താണ് ഈ കാണിക്കുന്നത് എന്ന് ചോദിക്കാത്തവര്‍ ഉണ്ടാകില്ലെന്നും ഫറ പറഞ്ഞു.
ഒരു പക്ഷെ അവര്‍ കോണ്‍ഷ്യസ് ആയി ഒരു ട്രെന്‍ഡ് സെറ്റ് ചെയ്തതായിരിക്കില്ല, ഇന്‍ഫ്‌ളുവന്‍സ് ചെയ്യാന്‍ സര്‍വൈവല്‍ ആണ് അവര്‍ക്ക് ഉദ്ഘാടന പരിപാടികള്‍ എന്നും മനസിലാക്കുന്നു. ഉദേശിച്ചിട്ടുമുണ്ടാവില്ല. എന്നാല്‍ ഉദ്ദേശ്യത്തേക്കാള്‍ പ്രധാനം അതുണ്ടാക്കുന്ന സ്വാധീനമാണ്. ധാര്‍മികമായി ശരിയല്ലാത്തതൊന്നും പൊളിറ്റിക്കലായും ശരിയല്ല എന്നാണ് ഫറ ഷിബിലയുടെ കുറിപ്പ്. നേരത്തെ ഒരു അഭിമുഖത്തിലും ഫറ ഹണി റോസിന്‍റെ ഉദ്ഘാടനങ്ങള്‍ സംബന്ധിച്ച് നടത്തിയ കമന്‍റ് വാര്‍ത്തയായിരുന്നു.