ഹണി റോസിനൊപ്പം.. പിന്തുണ പ്രഖ്യാപിച്ച് ഡബ്ള്യുസിസി…

അശ്ലീലപരാമർശങ്ങൾ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ഹണി റോസിനെ പിന്തുണച്ച് വുമൺ ഇൻ സിനിമ കളക്ടീവ്. അവൾക്കൊപ്പം എന്ന ഹാഷ്‌ടാഗോടെ, ഹണി റോസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഡബ്ള്യുസിസിയുടെ പിന്തുണ.

നേരത്തെ ഹണി റോസിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്തെത്തിയിരുന്നു. ഹണി റോസ് വളരെ കൃത്യമായ ഒരു പരാതിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും പണക്കൊഴുപ്പിനും പിആർ ബലത്തിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത് എന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button