500 വർഷം പഴക്കമുള്ള ശിവക്ഷേത്രം….കണ്ടെത്തിയത് ചന്തയിൽ പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലത്ത്…

ചന്തയില്‍ പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലത്ത് പുരാതന ക്ഷേത്രം കണ്ടെത്തി. പാറ്റ്‌നയിലെ മാർക്കറ്റിലാണ് 500 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ശിവക്ഷേത്രം കണ്ടെത്തിയത്. തുടർന്ന് പ്രദേശത്തേക്ക് ഭക്തർ ഒഴുകിയെത്തി. പുരാതന ശിവലിംഗവും രണ്ടു കാല്‍പ്പാദങ്ങളുടെ വി​ഗ്രഹവുമാണ് കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവമറിഞ്ഞ് നിരവധിപ്പേർ എത്തി. ക്ഷേത്രത്തിൽ ആരാധന തുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

പ്രത്യേക ലോഹ വസ്തുക്കൾ കൊണ്ടാണ് ക്ഷേത്രം നിർമിച്ചതെന്നും ഭിത്തിയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നുണ്ടെന്നും ഭക്തർ പറയുന്നു. പൂജാവസ്തുക്കളുമായി അനേകരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഈ സ്ഥലം ഒരിക്കൽ ഒരു മഠവുമായി ബന്ധിപ്പിച്ച ഭൂമിയാണെന്ന് കരുതുന്നു. നാട്ടുകാർ തന്നെയാണ് പ്രാരംഭ ഖനനം നടത്തിയത്. നിലവിൽ ക്ഷേത്രത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ക്ഷേത്രം പതിനഞ്ചാം നൂറ്റാണ്ടിലേതാണെന്ന് കരുതുന്നതായും ആർക്കിയോളജിക്കൽ വിദഗ്ധർ പറയുന്നു.

Related Articles

Back to top button